ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍

fb-rape
SHARE

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം അ‍ഞ്ചലില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുെട എണ്ണം നാലായി.

അഞ്ചല്‍ സ്വദേശിനിയായ പതിനേഴുകാരിെയ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം തുറന്നു പറഞ്ഞത്. 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നാലു പേര്‍ വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി പീ‍ഡിപ്പിച്ചെന്നാണ് മൊഴി. തുടര്‍ന്ന് അഞ്ചല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ടു പേര്‍ കൂടി പിടിയിലായത്. കിളികൊല്ലൂർ സ്വദേശി അൽഅമൽ, കൊറ്റങ്കരയില്‍ നിന്നുള്ള മുഹമ്മദ്‌ നബീൽ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ കോട്ടയം സ്വദേശി അനൂപ് തോമസ്, ഏരൂരില്‍ നിന്നുള്ള ആകാശ് എന്നിവരെ പിടികൂടിയിരുന്നു. പ്രതികള്‍ തമ്മില്‍ മുന്‍പരിചയമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...