കളിയിക്കാവിള വധം; ഭരണ-പൊലീസ് വ്യവസ്ഥിതികൾക്കെതിരായ പോരാട്ടമെന്ന് പ്രതികൾ

kaliyikkavila-murder
SHARE

കളിയിക്കാവിളയിൽ പൊലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ഭരണ-പോലീസ് വ്യവസ്ഥിതികൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ്. ആസൂത്രിത കൊലപാതകമെന്നും മൊഴി.  പ്രതികളെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.

മുഖ്യ പ്രതികളായ അബ്ദുൾ ഷമീമും, തൗഫീഖും തീവ്ര വർഗീയ സംഘടനയിലെ അംഗങ്ങളെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. സംഘടനയുടെ ആശയം പ്രചരിപ്പിക്കാൻ നടത്തിയ അസൂത്രിത കൊലപാതകമെന്ന് ഇരുവരും സമ്മതിച്ചു. ഭരണകൂടത്തൊടും പൊലീസിനോടുമുള്ള പ്രതികാരമെന്ന നിലയ്ക്കാണ് പൊലീസുകാരൻ വിൽസന്നെ കൊന്നതെന്നും പ്രതികൾ വിശദീകരിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ മറ്റ് പല ചോദ്യങ്ങൾക്കും ഇരുവരും ഉത്തരം നൽകിയില്ല. നിങ്ങൾ ഞങ്ങളെ വെടിവച്ച് കൊന്നൊളു എന്നായിരുന്നു മറുപടി.ഭീകര സംഘടനയായ ഐ.എസ് ബന്ധമടക്കം സംശയിക്കുന്നതിനാൽ പത്ത് മണിക്കൂറിലേറെയാണ് ആദ്യ ദിനാ ചോദ്യം ചെയ്യൽ നീണ്ടത്

ഉഡുപ്പിയിൽ അറസ്റ്റിലായ ഇരുവരെയും  ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെത്തിച്ചത്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് ഉടൻ തക്കല സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനു മുന്നിൽ ആയുധധാരികളായ കമാൻഡോസിനെയുംവിന്യസിച്ചു.സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ കൊല നടന്ന സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷമെ നടത്തൂ.

MORE IN Kuttapathram
SHOW MORE
Loading...
Loading...