രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി; നിഷേധിച്ച് ഉടമ

accidentcarfound-02
SHARE

തിരുവനന്തപുരത്ത് രണ്ടുപേരുടെ ദാരുണാന്ത്യത്തിന് ഇട യാക്കിയതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി. രാജ്ഭവനിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര സ്വദേശിയാണ് കാറുടമ. എന്നാല്‍ അപകടമുണ്ടാക്കിയത് കാറല്ലെന്നും മരിച്ച ആദിത്യയുടെ ബൈക്കിടിച്ചാണ് നെടുമങ്ങാട് സ്വദേശി മരിച്ചതെന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഡിസംബർ 29 ന് രാത്രി ഒൻപതുമണിക്കാണ് ശാസ്തമംഗലത്തുവച്ച് വിദ്യാര്‍ഥിയായ ആദിത്യയും യൂബര്‍ ഈറ്റ്സ് ഭക്ഷണവിതരണക്കാരനായ റഹീമും അപകടത്തില്‍പെടുന്നത്. സമീപത്തുള്ള സ്ഥാപനത്തിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ അപകടമുണ്ടാക്കിയത് ഈ കാണുന്ന ചാര നിറത്തിലുള്ള കാറാണെന്ന സംശയമുയര്‍ന്നതോടെയാണ് കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചത്. നഗരത്തിലെ ക്യാമറകള്‍ പരിശോധച്ച് കാര്‍ നെയ്യാറ്റിന്‍കര ആര്‍ടിഒ പരിധിയിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഈ റജിസ്ട്രഷനിലുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. 

ഇതോടെ KL-20B-1737 എന്ന നെയ്യാറ്റിന്‍കര സ്വദേശി സനാദനന്റെ കാറിലേക്ക് അന്വേഷണമെത്തി. കാറിന് പ്രഥമ ദൃഷ്ട്ടിയില്‍ അപകടമുണ്ടാക്കിയതിന്റെ ലക്ഷണങ്ങളില്ല, അതുകൊണ്ടുതന്നെ കാറിടിച്ചല്ല അപകടമുണ്ടായതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ആദിത്യയുടെ ബൈക്കിന്റെ മഡ്ഗാര്‍ഡില്‍ രക്തക്കറയും കണ്ടിരുന്നു. ഇത് റഹീമിന്റെതാണെന്നും പൊലീസ് ഉറപ്പിക്കുന്നു. ഈ കണ്ടെത്തലുകളാണ് ആദിത്യയുടെ ബൈക്കാണ് അപകടമുണ്ടാക്കിയതെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ഫോറന്‍സിക്ക് ഫലം കൂടി വരുന്നതോടെ ഇതുസംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് പൊലീസിന് എത്താനാകും.

MORE IN Kuttapathram
SHOW MORE
Loading...
Loading...