സ്ത്രീകളെ ആക്രമിച്ചു; ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ

anchal-attack
SHARE

കൊല്ലം അ‍ഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സ്ത്രീകളെ മര്‍ദിച്ചതായി പരാതി. അതിക്രമം നടത്തിയ യുപിയില്‍ നിന്നുള്ള മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഓടിരക്ഷപെട്ട നാലുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. 

തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഏറം സ്വദേശിനികളായ അമ്മയെയും മകളെയുമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ചത്. അതിക്രമം തടയാന്‍ ശ്രമിച്ച യുവാവിനെയും സംഘം മര്‍ദിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൗഫീക്ക്, ഹബീബ്,വാക്കാർ എന്നിവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപെട്ടു.

കോടതയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...