സിപി‌ഐ ഒാഫീസ് ആക്രണം: പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി

cpi-office-attack-3
SHARE

ബെംഗളൂരുവില്‍ സി പി ഐ ഒാഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി. ആര്‍ എസ് എസ് ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സി പി ഐ ആരോപിച്ചു. ഡിസംബര്‍ 24–ാം തീയതിയാണ് മല്ലേശ്വരത്തെ പാര്‍ട്ടി ഒാഫീസിന് നേരെ ആക്രമണമുണ്ടായത്.

ഡിസംബര്‍ ഇരുപത്തിനാലാം തീയതി രാത്രിയാണ് മല്ലേശ്വരത്തെ പാര്‍ട്ടി ഒാഫീസിന് നേരെ ആക്രമണമുണ്ടായത്. കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെ‍ഡിയൂരപ്പയെ  കരിങ്കൊടി കാണിച്ചതിനും, തടഞ്ഞതിനും പിന്നാലെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ് സി പി ഐ ഒാഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ആറു ബൈക്കുകള്‍ കത്തി നശിച്ചിരുന്നു. പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ആര്‍ എസ് എസ് ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് സി പി ഐ ആരോപിച്ചു. 

പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ബെംഗളൂരു ടൗണ്‍ ഹാളിന് മുന്നില്‍ സി പി ഐയുടെ നേതൃത്വത്തില്‍ ഇടതു സംഘടനകള്‍ പ്രതിഷേധപ്രകടനം നടത്തി.

MORE IN Kuttapathram
SHOW MORE
Loading...
Loading...