ബസിനു പണമില്ലാത്തതിനാൽ ക്ലാസിൽ പോയില്ല; മരണം കഴുത്തറക്കാനെത്തി; ക്രൂരം

trivandrum-anushka-murder-one
SHARE

തിരുവനന്തപുരം കാരക്കോണത്ത് യുവാവ് യുവതിയെ കഴുത്തറുത്തു കൊന്നതിന്റെ ആഘാതത്തിലാണ് ഇപ്പോഴും നാട്ടുകാർ. തിരുവനന്തപുരത്ത് ബ്യൂട്ടിഷ്യൻ കോഴ്സിന് പഠിക്കുകയായിരുന്നു കൊല്ലപ്പെട്ട അഷിക. ബസ് കൂലിക്കു പണമില്ലാത്തതിനാലാണ് ഇന്നലെ ക്ലാസിനു പോകാത്തത്, കൊണ്ടെത്തിച്ചത് മരണത്തിലും.  സ്വന്തം വീട്ടിൽ അടച്ചു താഴിട്ട വാതിലിനപ്പുറത്തു  കൊച്ചുമകൾ കഴുത്തറുത്തു കൊല്ലപ്പെടുമ്പോൾ  നിസ്സഹായരായി പുറത്തുനിൽക്കേണ്ടി വന്നതിന്റെ നടുക്കത്തിലാണ് വൃദ്ധ ദമ്പതികളായ ചെല്ലപ്പനും ബേബിയും. തൊട്ടു മുൻപു വരെ അഷിക തൻെറ മടിയിൽ തലവച്ചു കിടക്കുകയായിരുന്നുവെന്ന് മുത്തശ്ശി ബേബി വിലപിക്കുന്നു. മറ്റൊരു മകൾക്കൊപ്പം ഗുജറാത്തിലായിരുന്ന ചെല്ലപ്പനും ബേബിയും നാട്ടിലെത്തിയിട്ട് പത്തു ദിവസമേ ആയിട്ടുള്ളു.

വിശക്കുന്നുവെന്നു പറഞ്ഞ്  ഭക്ഷണം ഉണ്ടാക്കിത്തരാൻ കൊച്ചുമകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ബേബി അടുക്കളയിലേക്ക് പോയ സമയത്താണ് കയ്യിലൊളിപ്പിച്ച കത്തിയുമായി അനുവെത്തിയത്. ചെല്ലപ്പനെ പിടിച്ചുതള്ളിയശേഷം അനു അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി  കതകടച്ചു. ‘എൻെറ കഴുത്തറക്കുന്നേ’യെന്ന അഷികയുടെ നിലവിളിയാണ് പിന്നീട് ഇരുവരും കേൾക്കുന്നത്.  നിമിഷങ്ങൾ പിന്നിട്ടപ്പോൾ അനുവിന്റെ ശബ്ദം നിലച്ചു. ഒന്നും ചെയ്യാനാകാതെ വൃദ്ധ ദമ്പതികൾ വീടിനു ചുറ്റും നിലവിളിച്ചുകൊണ്ട് ഓടുന്നതു കണ്ടാണ് അയൽക്കാരും നാട്ടുകാരും ഓടിയെത്തി കതകു പൊളിച്ച് ഉള്ളിൽ കടന്നത്..

രക്തത്തിൽ കുളിച്ച് കട്ടിലിൽ കിടക്കുകയായിരുന്നു ഇരുവരും.  കഴുത്തിലെ പല മുറിവുകളിൽ നിന്നു വാർന്ന രക്തം തളം കെട്ടിയ കിടക്കയിൽ ജീവൻ നഷ്ടപ്പെട്ട നിലയായിരുന്നു അഷിക. മരണം ഉറപ്പാക്കിയ ശേഷമാണ് അനു സ്വയം കഴുത്തറുത്തെന്നു കരുതുന്നു. സൗഹൃദത്തിലായിരുന്നപ്പോൾ അഷികയും അനുവും ടിക്ടോക്കുകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടെന്നും ഒപ്പം നിന്നുള്ള ചിത്രങ്ങളും സെൽഫികളും ഏറെ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

കൊലനടന്ന വീട്  തൊട്ടുത്തെല്ലാം നിറയെ വീടുകളുള്ള കോളനി പ്രദേശത്താണ്. എന്നിട്ടും ദുരന്തം  ആർക്കും തടയാനായില്ല.  സമീപവീടുകളിലെ പുരുഷന്മാരെല്ലാം ജോലിക്കു പോയിരുന്നു. സ്ത്രീകളിൽ ഭൂരിഭാഗവും തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...