കാക്കനാട് യുവാവ് പതിനേഴുകാരിയെ കുത്തിപ്പരുക്കേൽപ്പിച്ചു; ബൈക്ക് ഉപേക്ഷിച്ച് പ്രതി കടന്നു

kakknad-attack-2
SHARE

എറണാകുളം കാക്കനാട് യുവാവ് പതിനേഴുകാരിയെ കുത്തിപ്പരുക്കേൽപ്പിച്ചു. ആക്രമണത്തിനു പിന്നാലെ ഓടി രക്ഷപെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അതീവഗുരുതരമായി പരുക്കേറ്റ പെൺകുട്ടി കളമശേരി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിൽസയിലാണ്.

ഇൻഫോപാർക്കിന് സമീപം കുഴിക്കാട്ടുമൂലയിൽ വൈകീട്ട് നാലരയോടെയാണ് പെൺകുട്ടിക്കുനേരെ ആക്രമണമുണ്ടായത്. കലൂരിൽ കംപ്യൂട്ടർ കോഴ്സ് വിദ്യാർഥിനിയായ പെൺകുട്ടി പാർട് ടൈം ജോലി ചെയ്യുന്ന കുഴിക്കാട്ടുമൂലയിലെ സ്ഥാപനത്തിന് മുന്നിലെ റോഡരുകിൽവച്ചായിരുന്നു ആക്രമണം. പെൺകുട്ടി ജോലിക്കെത്തിയ സമയത്ത് പിന്നാലെ ബൈക്കിലെത്തിയ യുവാവ് കത്തി കൊണ്ട് കഴുത്തിലും വയറിലും തുടരെ കുത്തി. 

അതിനുശേഷം ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയെ ഉടൻ തന്നെ തൃക്കാക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. പടമുകൾ സ്വദേശിയായ അമൽ എന്ന യുവാവിനായി ഇൻഫോ പാർക്ക് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രണയനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ അമ്മയ്ക്കൊപ്പം കാക്കനാട് ഭാഗത്താണ് പെൺകുട്ടി താമസിക്കുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...