അജ്ഞാത വാഹനമിടിച്ച് മരണം; ഹെഡ്‌ലൈറ്റിന്റെ പൊട്ടിയ കഷ്ണം ഉപയോഗിച്ച് പ്രതിയെ പൊക്കി

police-jeep
SHARE

എസി റോഡിൽ അജ്ഞാത വാഹനം ഇടിച്ചു ഒരാൾ മരിച്ച സംഭവത്തിലെ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തി. അപകട സ്ഥലത്തു നിന്നു കണ്ടെത്തിയ ഹെഡ് ലൈറ്റിന്റെ പൊട്ടിയ ഭാഗം ഉപയോഗിച്ചു രാമങ്കരി പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവല്ലയിലെ വർക്‌ഷോപ്പിൽ നിന്നാണു വാഹനം കണ്ടെത്തിയത്. 

വാഹന ഉടമ ചങ്ങനാശേരി നാലുകോടി ഒട്ടത്തിൽ വീട്ടിൽ ജോർജ് ജോസഫിന്റെ മകൻ ജെർഡി ജോർജിനെ (27) അറസ്റ്റ് ചെയ്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.  കഴിഞ്ഞ 18നു രാത്രി രാമങ്കരി ടൈറ്റാനിക് പാലത്തിനു സമീപത്തുണ്ടായ അപകടത്തിൽ ഇടുക്കി ഉപ്പുതറ ഇല്ലിക്കൽ വീട്ടിൽ തോമസ് ആന്റണി (64) ആണു മരണപ്പെട്ടത്.

വേഴപ്രായിലെ ബന്ധുവീട്ടിൽ എത്തിയ തോമസ് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അഡീഷനൽ എസ്ഐ സാക്കീർ ഹുസൈന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു കാർ കണ്ടെത്തിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...