17–കാരിയുടെ വസ്ത്രം വലിച്ചുകീറി; അച്ഛനെ മര്‍ദിച്ച് സഹോദരന്മാര്‍; കേസ്

girl-abuse
SHARE

പെണ്‍കുട്ടിയെ പതിവായി ശല്യം ചെയ്ത് സഹോദരന്മാര്‍. പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി 17–കാരിയായ പെണ്‍കുട്ടിയെയും സഹോദര ഭാര്യയെയും പിതാവിനെയും ആക്രമിച്ച് ശല്യക്കാര്‍. പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറിയും അച്ഛനെയും സഹോദര ഭാര്യയെ മര്‍ദിച്ചുമാണ് പ്രതികാരം തീര്‍ത്തത്.

ഗോരഖ്പുരിലാണ് സംഭവം നടന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വസ്ത്രം ബലം പ്രയോഗിച്ച് വലിച്ചുകീറി. ഇത് തടയാനെത്തിയ പിതാവിനെ മര്‍ദിച്ചു. ഗൗതം, മുകേഷ് എന്നീ സഹോദരങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇവര്‍ രണ്ട് പേരും പതിവായി പെണ്‍കുട്ടിയെ പിന്തുടരുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. 

സംഭവം പൊലീസിനെ അറിയിച്ചപ്പോള്‍ ഇവര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി. ശല്യം തുടര്‍ന്നപ്പോള്‍ സ്റ്റേഷനില്‍ നേരിട്ടെത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പീഡന ശ്രമത്തിനും വധശ്രമത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...