ഇൻസ്റ്റഗ്രാം ഫോട്ടോ കണ്ട് ആരാധന; ഓടുന്ന കാറിൽ 22-കാരന് കൂട്ടബലാൽസംഗം ; നടുക്കം

car-rape
SHARE

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ലൊക്കേഷൻ കണ്ടെത്തി 22-കാരനെ പീഡിപ്പിച്ചു. നാലുപേർ ചേർന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളിൽ വച്ചായിരുന്നു പീഡനം. അവസാനം റോഡിലേക്ക് ഇയാളെ തള്ളിയിട്ടു. 377 വകുപ്പ് പ്രകാരം കേസെടുത്ത് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനാണ് കേസ്. നാലു പ്രതികളെയും അറസ്റ്റ് ചെയ്തു. കൂട്ടത്തിലൊരാൾ പ്രായപൂർത്തായിയിട്ടില്ല. ഇയാളെ ചൈൽഡ് റിമാൻഡ് ഹോമിലേക്കും പറഞ്ഞയച്ചു. 

ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരയായ പുരുഷനെ ഇവർ പിന്തുടർന്നത്. നഗരത്തിലെ ഒരു റസ്റ്റോറന്റിന് മുന്നിൽ നിന്ന് ഇയാൾ സെൽഫി പോസ്റ്റ് ചെയ്തിരുന്നു. ഈ സെൽഫി കണ്ട പ്രതികൾ അതിലെ വിവരങ്ങൾ ശേഖരിച്ച് ഇയാളെ പിന്തുടരുകയായിരുന്നു. ഇവർ റസ്റ്റോറന്റിലെത്തി യുവാവിനോട് ഞങ്ങൾ ആരാധകരാണെന്ന് പറഞ്ഞു. ബൈക്കിൽ റൈഡിന് വരാൻ ക്ഷണിച്ചു. ഇത് ചെറുപ്പക്കരൻ സമ്മതിച്ചു.

 5 പേരും കൂടി ബൈക്കിൽ 20 മിനിറ്റോളം യാത്ര ചെയ്തതിന് ശേഷം മുംബൈ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ എത്തിച്ചേർന്നു. അവിടെവച്ച് നാലുപേർ ചേർന്ന് 22-കാരനെ കാറിനുള്ളിലേക്ക് വലിച്ചിട്ടു. ഓടുന്ന കാറിൽ ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.ഉടൻ തന്നെ ഇര തന്റെ മാതാപിതാക്കളെ വിവരം അറിയിച്ചു. പൊലീസുമായി മാതാപിതാക്കൾ സ്ഥലത്തെത്തി. പരാതി രജിസ്റ്റർ ചെയ്തു. മുതിർന്ന 3 പ്രതികളെ കോടതിക്ക് മുന്നിൽ ഹാജരാക്കി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...