വിദ്യാര്‍ഥിയുമായി ക്ലാസിൽ ലൈംഗികപീഡനം; ‘മികച്ച അധ്യാപിക’ അറസ്റ്റിൽ

teacher-sex
SHARE

വിദ്യാർഥിയുമായി ക്ലാസ് മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ടീച്ചര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അധ്യാപിക റാണ്ടി ഷാവേരിയയെ ആണ് അറസ്റ്റ് ചെയ്തത്. കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ഒന്നിലധികം തവണ ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് ആരോപണം. ടെക്‌സസിലെ റൗണ്ട് റോക്ക് ഹൈസ്‌കൂളിലാണ് സംഭവം. 

ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ റാണ്ടി ഷാവേരിയ സ്ഥാനം ഒഴിഞ്ഞിരുന്നു. മാത്രമല്ല അധ്യാപിക വിദ്യാർഥിക്ക് അയച്ച സന്ദേശങ്ങള്‍ അശ്ലീല  ചുവയുള്ളതാണെന്നും കണ്ടെത്തി. ഒക്ടോബറില്‍ ക്ലാസ് മുറിയില്‍ വെച്ച് ഷാവേരി വിദ്യാര്‍ഥിയുമായി ഓറല്‍ സെക്‌സില്‍ ഏര്‍പ്പെട്ടു. വിദ്യാര്‍ഥി നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായാണ് റിപ്പോർട്ട്. 

കഴിഞ്ഞ ചൊവ്വാഴ്ച വില്യംസണ്‍ കൗണ്ടി ജയിലിലേക്ക് ഷവേരിയ കൈമാറിയെങ്കിലും ബോണ്ട് കെട്ടിവെച്ചതോടെ അവരെ പുറത്തുവിട്ടു. കഴിഞ്ഞവർഷം മേയിലാണ് സെക്കന്‍ഡറി ടീച്ചര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇവർക്ക് ലഭിക്കുന്നത്. 

നേരത്തെ പ്രാദേശിക സമൂഹത്തില്‍ 'അഡോപ്റ്റ്-എ-ചൈല്‍ഡ്' പദ്ധതിയും നടത്തിയിരുന്ന ഷാവേരി എലമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയെ ദത്തെടുക്കയും ചെയ്തിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

MORE IN Kuttapathram
SHOW MORE
Loading...
Loading...