വീട്ടിൽ ഒറ്റക്കുള്ള നാലുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 35കാരനെ നഗ്നനാക്കി നടത്തിച്ചു

mumbai-02-12
SHARE

നാലുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരനെ നാട്ടുകാർ നഗ്നനാക്കി നടത്തിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പർദി പ്രദേശത്തുള്ള വീട്ടിനുള്ളിൽ വെച്ചാണ് ജവഹർ വൈദ്യ എന്നയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

പീഡനശ്രമം തടഞ്ഞ നാട്ടുകാർ ഇയാളെ പിടികൂടി മര്‍ദിച്ചു. തുടർന്ന് കൈകൾ കയർ കൊണ്ട് ബന്ധിച്ച ശേഷം നഗ്നാക്കി നഗരത്തിലൂടെ നടത്തിച്ചു. ഇതിന് ശേഷം ഇയാളെ പൊലീസിൽ ഏൽപ്പിച്ചു. 

പൊലീസ് പറയുന്നത് ഇങ്ങനെ: 'നഗരത്തിലെ കോപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി ചെയ്യുകയാണ് ജവഹർ. പണം വാങ്ങുന്നതിനായി ദിവസവും പെൺകുട്ടിയുടെ വീട്ടിൽ ഇയാൾ എത്തുമായിരുന്നു. ഞായറാഴ്ച വീട്ടിലെത്തുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു. ഇതോടെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടിയുടെ അമ്മ ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു'. 

MORE IN Kuttapathram
SHOW MORE
Loading...
Loading...