ജ്വല്ലറിയുടെ പേരില്‍ നിക്ഷേപതട്ടിപ്പ്; പലിശയും മുതലും തിരിച്ചുകൊടുത്തില്ലെന്നാണ് പരാതി

gold-cheating
SHARE

തൃശൂര്‍ കോലഴിയില്‍ ജ്വല്ലറിയുടെ പേരില്‍ നിക്ഷേപതട്ടിപ്പ്. വന്‍തുക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം വാങ്ങിയ ശേഷം പലിശയും മുതലും തിരിച്ചുകൊടുത്തില്ലെന്നാണ് പരാതി. 

തൃശൂര്‍ കോലഴിയിലെ സ്വര്‍ണ ആലപ്പാട്ട് ജ്വല്ലറിയ്ക്കെതിരെയാണ് നിക്ഷേകരുടെ പരാതി. നിക്ഷേപങ്ങള്‍ക്ക് പന്ത്രണ്ടു മുതല്‍ പതിനഞ്ചു ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്തത്. ഒന്നരവര്‍ഷം മുമ്പാണ് അവസാനമായി പലിശ കിട്ടിയത്. പിന്നെ, പലിശയും കിട്ടിയില്ല. നിക്ഷേപവും കിട്ടിയില്ല. ഇടപാടുകാര്‍ നല്‍കുന്ന പണം സ്വര്‍ണ ബിസിനസില്‍ നിക്ഷേപിക്കുമെന്നായിരുന്നു ഉടമകളുടെ വാഗ്ദാനം. ഇതൊന്നും പിന്നീട് പാലിക്കപ്പെട്ടില്ല. 180 പേര്‍ ഇതിനോടകം പരാതി നല്‍കി. 

മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും നിക്ഷേപകര്‍ പരാതി നല്‍കി. ആക്ഷന്‍കമ്മിറ്റിയും രൂപികരിച്ചു. ഇടപാടുകാരുടെ പരാതിയില്‍ സിറ്റി പൊലീസ് അന്വേഷണം തുടരുകയാണ്.

Loading...
Loading...