വൈസ് പ്രസിഡന്‍റിനെതിരായ ലൈംഗികാരോപണം: അറസ്റ്റ് വൈകിപ്പിക്കാൻ ശ്രമമെന്ന് പരാതിക്കാരി

kundamangalam-rape
SHARE

കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന ആരോപണവുമായി പരാതിക്കാരി.  സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോപണം. വൈസ് പ്രസി‍ഡന്‍റ് ശിവദാസന്‍ നായര്‍ ഒളിവിലാണ്. 

ഈ പരാതി രേഖാമൂലം നല്‍കിയിട്ട് ദിവസം പത്ത് കഴിഞ്ഞു. പരാതി നല്‍കിയതിന്‍റെ പിറ്റേന്ന് ഓടി വന്ന് മൊഴിയെടുത്തു എന്നതൊഴിച്ചാല്‍ പിന്നീട് കേസില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ല. കഴിഞ്ഞ മൂന്നു ദിവസമായി വൈസ് പ്രസി‍ഡന്‍റ് ശിവദാസന്‍ നായര്‍ ഒളിവിലാണ്. 

പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കാണിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്‍റിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഡിഎഫിനൊപ്പമുണ്ടായിരുന്ന എല്‍ജെഡി ഇടതുപക്ഷത്തേയ്ക്ക് പോകുന്നതോടെ പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെടുന്ന ഭയത്താല്‍ ആണ് ആരോപണം ഉന്നയിക്കുന്നത് എന്നാണ് എല്‍ഡിഎഫ് വാദം. എല്‍ജെഡി അംഗമാണ് ശിവദാസന്‍ നായര്‍. നിലവില്‍ യുഡിഎഫ് പത്തും എല്‍ഡിഎഫ് ഒന്‍പതും അംഗങ്ങളാണ് ഉള്ളത്. എല്‍ജെഡി അംഗമായ ശിവദാസന്‍ നായര്‍ എല്‍ഡിഎഫിലേയ്ക്ക് പോകുന്നതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമാകും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...