കുടുംബ വഴക്ക്: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

kannur-murder-2
SHARE

കണ്ണൂർ പാനൂർ, ചമ്പാട് ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. അനൂപ് ഭവനിൽ കുട്ടികൃഷ്ണനാണ് കുടുംബ വഴക്കിന്റെ പേരില്‍ ഭാര്യ നിർമ്മലയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. 

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കുട്ടികൃഷ്ണന്‍ ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയത്. നിര്‍മല വീടിനുള്ളില്‍ വീണ് പരിക്കേറ്റെന്നാണ് കുട്ടികൃഷ്ണന്‍ അയല്‍വാസികളോട് ആദ്യം പറഞ്ഞത്. വിവരമറിഞ്ഞ് സമീപത്തുള്ളവര്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ ബോധരഹിതായായി വീണുകിടക്കുന്ന നിര്‍മലയെ കണ്ടു. തുടര്‍ന്ന് അയൽവാസികൾ ഇവരേയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. 

ഈ സമയത്താണ് കുട്ടികൃഷ്ണന്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. വീടിന്റെ പിൻഭാഗത്ത് മുകൾ നിലയിലെ വരാന്തയോട് ചേർന്ന ഭാഗത്താണ് കുട്ടികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. മാഹി സ്പിന്നിംഗ് മില്ലിലെ റിട്ടയേർഡ് ജീവനക്കാരനാണ്. കുടുംബ വഴക്കിനെത്തുടർന്നാണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. തലശ്ശേരി ഡി.വൈ.എസ്.പി. കെ.വി. വേണുഗോപാലിന്റെയും പാനൂർ എസ്.ഐ.കെ.സന്തോഷ് കുമാറിന്റെയും നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

MORE IN Kuttapathram
SHOW MORE
Loading...
Loading...