ചാലക്കുടിക്കാരുടെ ഉറക്കം കളഞ്ഞ അരിമ്പൂര്‍ നന്ദനന്‍; പൊലീസ് വലയിൽ

burglar-1
SHARE

ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ രാത്രി കാലങ്ങളിൽ അരങ്ങേറിയ മോഷണങ്ങളിലെ പ്രതി അറസ്റ്റില്‍. അരിമ്പൂര്‍ സ്വദേശി നന്ദനന്‍ അറസ്റ്റിലായത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കടകളുടെ പൂട്ടുകൾ തകർത്ത് മോഷണങ്ങൾ അരങ്ങേറിയിരുന്നു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. 

രാത്രി കാലങ്ങളിൽ മഫ്തിയിൽ ഓട്ടോറിക്ഷയിലും ഇരുചക്രവാഹനങ്ങളിലും പ്രത്യേക പട്രോളിങും മറ്റും നടത്തിവരികയായിരുന്നു. ഇതിനിടയിലാണ്. പോട്ടയിൽ ധന്യ ആശുപത്രിക്ക് സമീപത്തുള്ള സെലക്ട് സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ തകർത്ത്  ഒന്നരലക്ഷം രൂപ തകര്‍ത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. മുന്നൂറോളം മുന്‍കാല കുറ്റവാളികളുടെ വിവരങ്ങളും ശേഖരിച്ചു. അങ്ങനെയാണ്, അരിമ്പൂര്‍ നന്ദനന്‍ കുപ്രസിദ്ധ മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.  

ഉദുമൽപേട്ടയിൽ താമസിക്കുന്നതായി ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരം കിട്ടി. തിരുപ്പൂർ ദിണ്ഡിഗൽ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പഴനി അടിവാരത്തിനു സമീപം നന്ദനൻ താമസിക്കുന്ന വീട് കണ്ടെത്തിയത്. തുടർന്ന് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് താമസസ്ഥലത്തിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു. ചാലക്കുടിയിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...