ബസ് യാത്രയ്ക്കിെട ശല്യം ചെയ്തു; ബന്ധുക്കള്‍ ബസ് വളഞ്ഞ് പിടികൂടി

busfraud-2
SHARE

ബസ് യാത്രയ്ക്കിെട ശല്യപ്പെടുത്തിയ ആളെ വിദ്യാര്‍ഥിനി വീട്ടുകാരെ വിളിച്ചു വരുത്തി പിടികൂടി. കൊല്ലം അഞ്ചലിലായിരുന്നു നാടകീയ സംഭവം. പ്രതിയും വയലാ സ്വദേശിയുമായ ഉണ്ണികൃഷ്ണനെ കോടതി റിമാന്‍ഡ് ചെയ്തു.

അഞ്ചല്‍– കുളത്തുപ്പുഴ റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസില്‍വെച്ചാണ് ഉണ്ണികൃഷ്ണന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത്. വിക്രിയകള്‍ അതിരുകടന്നതോടെ പെണ്‍കുട്ടി വിവരം മൊബൈല്‍ ഫോണില്‍ ബന്ധുക്കളെ അറിയിച്ചു. ബസിനെ പിന്‍തുടര്‍ന്ന് എത്തിയ ബന്ധുക്കള്‍ വണ്ടി റോഡില്‍ തടഞ്ഞു നിര്‍ത്തി. മറ്റുയാത്രക്കാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണനെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. 

പെണ്‍കുട്ടി രേഖാമൂലം നല്‍കിയ പരാതിയില്‍ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഉണ്ണികൃഷ്ണനെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാട്ടുകാര്‍ മര്‍ദിച്ചെന്ന പ്രതിയുടെ പരാതിയ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി.

MORE IN Kuttapathram
SHOW MORE
Loading...
Loading...