ഭാര്യയില്ല, വീട്ടിലേക്ക് വരൂ; അധ്യാപകൻ ശല്യം ചെയ്യുന്നതായി വിദ്യാർത്ഥി; നടപടിയില്ല

abuise
SHARE

വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് അധ്യപകൻ ശല്യം ചെയ്യുന്നതായി വിദ്യാർത്ഥിനിയുടെ പരാതി. വീട്ടില്‍ ഭാര്യയില്ലെന്നും ആഹാരം പാകം ചെയ്യാന്‍ വരണമെന്നുമാണ് അര്‍ധരാത്രിയില്‍ അധ്യാപകന്‍ സന്ദേശം അയച്ചത്. പെൺകുട്ടിയുടെ ഹോസ്റ്റലിൻറെ ചാര്‍ജുള്ള അധ്യപകനാണ് ഇത്തരത്തിൽ കുട്ടിയെ ശല്യം ചെയ്തത്. 

ഉത്തരാഖണ്ഡിലെ ജിബി പന്ത് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറിനെതിരെയാണ് കുട്ടി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പിറന്നാൾ ആശംസ അറിയിച്ച് തുടങ്ങിയ കോളുകളാണ് ഇത്തരത്തിലെ സന്ദേശത്തിലെത്തിയതെന്നാണ് പെൺകുട്ടി പറയുന്നത്. ഫോണ്‍ കട്ട് ചെയ്തിട്ടും ഇതു വകവെയ്ക്കാതെ കുട്ടിയെ തുടരെ വിളിച്ച് ശല്യം ചെയ്തുവെന്നും ആരോപിക്കുന്നു

പെൺകുട്ടി  അധികൃതരെ സംഭവം അറിയിച്ചെങ്കിലും രേഖാ മൂലം പരാതി നൽകിയില്ലെന്ന് ആരോപിച്ച് ഇയാൾക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല.

എന്നാൽ വിഷയത്തിൽ ഗവര്‍ണര്‍ ബേബി റാണി മൗര്യ നേരിട്ട് ഇടപെട്ട് വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടു അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. ക്യാമ്പസിലെ കുട്ടികൾക്കെല്ലാം സുരക്ഷ ഉറപ്പാക്കണമെന്നും ഗവർണർ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ നിലവിൽ ഈ അധ്യാപകനെതിരെ കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...