മാത്യുവിനെ കൊലപ്പെടുത്തിയ രീതി വിശദീകരിച്ച് ജോളി; ചുരുളഴിയുന്നു

jolly-1
SHARE

മഞ്ചാടിയില്‍ മാത്യുവിനെ കൊലപ്പെടുത്തിയ രീതി വിശദീകരിച്ച് കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി. സയനൈഡ് കലര്‍ത്തിയ മദ്യം കഴിച്ചതിന് പിന്നാലെ മാത്യു ചര്‍ദിച്ച് കുഴഞ്ഞ് വീണതും നാട്ടുകാരെക്കൂട്ടി ആശുപത്രിയിലെത്തിച്ചതും ജോളി അന്വേഷണസംഘത്തോട് ആവര്‍ത്തിച്ചു. പൊന്നാമറ്റം വീട്ടിലും, മാത്യു മഞ്ചാടിയിലിന്റെ വീട്ടിലും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ജോളിയെ എത്തിച്ച് തെളിവെടുത്തു. 

കൊലപാതകം ആസൂത്രണം ചെയ്ത പൊന്നാമറ്റം വീട്ടിലായിരുന്നു ആദ്യമെത്തിയത്. അന്വേഷണസംഘം അരമണിക്കൂറിലധികം ജോളിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അലമാരയില്‍ സൂക്ഷിച്ചിട്ടുള്ള വിലകൂടിയ മദ്യക്കുപ്പികളില്‍ പലതും മാത്യു മഞ്ചാടിയില്‍ സമ്മാനമായി നല്‍കിയിരുന്നതെന്നാണ് ജോളി പറഞ്ഞു. പിന്നാലെ ജോളിയെ മാത്യു മഞ്ചാടിയിലിന്റെ കൂടത്തായിയിലെ വീട്ടിലെത്തിച്ചു. മാത്യുവിന് പ്രഭാതഭക്ഷണം കൊടുത്തതും പിന്നീട് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയതും ജോളി വിശദീകരിച്ചു. 

പൂര്‍ണമായും അവശനായെന്ന്  ഉറപ്പായതോടെ നിലവിളിച്ച് അടുത്തുള്ളവരെക്കൂട്ടി മാത്യുവിനെ ആശുപത്രിയിലെത്തിച്ചതും ജോളിയുടെ നേതൃത്വത്തിലായിരുന്നു.  നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞ് വീണെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. മരണം ഉറപ്പാക്കിയതിന് ശേഷമാണ് കട്ടപ്പനയില്‍ വിവാഹച്ചടങ്ങിന് പോയ മാത്യുവിന്റെ ബന്ധുക്കളെ വിവരമറിയിച്ചത്. പിന്നാലെ പോസ്റ്റുമോര്‍ട്ടം വേണ്ടെന്നറിയിച്ച് മാത്യുവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വേഗത കൂട്ടിയതും ജോളിയാണെന്ന് തെളിവെടുപ്പിനിടെ മൊഴിനല്‍കി. 

മാത്യുവിന്റെ മരണം സ്ഥിരീകരിച്ച ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ജോളിയെ എത്തിച്ച് തെളിവെടുത്തു. അന്വേഷണ മേധാവി കണ്ണൂര്‍ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി എം.വി.അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ആല്‍ഫൈന്‍ കേസില്‍ എം.എസ്.മാത്യുവിനെ തിരുവമ്പാടി പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങി. സിലിക്കേസില്‍ വടകര തീരദേശ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന പ്രജികുമാറിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍‍ഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...