സംസ്ഥാനത്ത് വന്‍ കൊള്ളയ്ക്ക് പദ്ധതിയിട്ടിരുന്നു; ഗുണ്ടാതലവനും സംഘത്തിനും എതിരെ അന്വേഷണം

chainshach
SHARE

കൊല്ലത്തെ മാല മോഷണപരമ്പരയില്‍ അറസ്റ്റിലായ ഡല്‍ഹിയിലെ ഗുണ്ടാതലവന്‍ സത്യദേവും സംഘവും സംസ്ഥാനത്ത് വന്‍ കൊള്ളയ്ക്ക് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് കോടതിയെ സമീപിച്ചു. കേസിലെ മറ്റു പ്രതികള്‍ക്കായി കേരള പൊലീസ്, ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ അന്വേഷണം തുടരുകയാണ്.

ബൈക്കില്‍ എത്തിയവര്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആറു ഇടങ്ങളില്‍ നിന്നു മാല പൊട്ടിച്ചത്.ശേഷം കാറില്‍ സ്വദേശമായ ഡല്‍ഹിക്ക് രക്ഷപെട്ടു. കൊലപാതക കേസിലടക്കം പ്രതിയായ സംഘത്തലവന്‍ സത്യദേവിനെ  കേരള പൊലീസ് അതിസാഹസികമായി ഡല്‍ഹിയില്‍ നിന്നു അവിടുത്തെ പൊലീസിന്റെ സഹായത്തോടെ പിടികൂടി. സംസ്ഥാനത്തെ ബാങ്കുകളിലും ജ്വല്ലറികളിലും വന്‍ കവര്‍ച്ചയ്ക്കാണ് സംഘം പദ്ധതിയിട്ടിരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ നിരവധി കേസുകളില്‍ പ്രതികളായതിനാല്‍ അവിടെ കവര്‍ച്ച നടത്തിയാല്‍ വേഗത്തില്‍ പിടിക്കപെടും എന്നുള്ളതുകൊണ്ടാണ് കേരളം തിരഞ്ഞെടുക്കാന്‍ കാരണം.

റിമാന്‍ഡിലുള്ള സത്യദേവിനെ സുരക്ഷാ കാരണങ്ങളാല്‍ കൊട്ടാരക്കര സബ്ജയിലില്‍ നിന്നു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിേലക്ക് മാറ്റണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടു പ്രതികള്‍ക്കായി ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ അന്വേഷണം തുടരുന്ന പ്രത്യേക സംഘം സത്യദേവിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹയില്‍ നിന്നുള്ള ഗുണ്ടാ സംഘത്തിന് കേരളത്തില്‍ നിന്നു എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...