ഫ്രീസറിൽ 75 കിലോ ചീഞ്ഞ കോഴിയിറച്ചി; ഇതൊക്കെയാണോ കഴിക്കുന്നത്!

old-meet
SHARE

പെരിന്തൽമണ്ണ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നഗരത്തിലെ വീട്ടിൽനിന്ന് 75 കിലോഗ്രാം ചീഞ്ഞ കോഴിയിറച്ചി പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മണലിക്കുഴി തോട്ടം പ്രദേശത്ത് കാളിപ്പാടൻ അൻവറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് ഫ്രീസറിൽ സൂക്ഷിച്ച പഴകിയ മാംസം പിടികൂടിയത്. രണ്ടാഴ്‌ചയിലേറെ പഴക്കമുള്ള മാംസം ഉൾപ്പെടെ ഇതിലുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

വിൽപനയ്‌ക്കു വേണ്ടിയാണ് ഭക്ഷ്യയോഗ്യമല്ലാത്ത മാംസം സൂക്ഷിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറിയുടെ നിർദേശപ്രകാരം ഹെൽത്ത് ഇൻസ്‌പെക്‌ടർ കെ.ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ ടി.രാജീവൻ, എം.ഗോപകുമാർ, കെ.ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മാംസം നശിപ്പിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധനകൾ നടത്തുമെന്ന് നഗരസഭ സെക്രട്ടറി അബ്‌ദുൽ സജീം അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...