കൊച്ചിയില്‍ ആയുധങ്ങളുമായി മൂന്ന് നേപ്പാളി പൗരന്‍മാര്‍ പിടിയിൽ

nepalies-arrest
SHARE

കൊച്ചിയില്‍ ആയുധങ്ങളുമായി മൂന്ന് നേപ്പാളി പൗരന്‍മാര്‍ എക്സൈസ് പിടിയില്‍.  പ്രതികളില്‍ നിന്ന് മദ്യവും നിേരാധിത പുകയില ഉല്പന്നങ്ങളും പിടികൂടി. എറണാകുളം റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള സംഘമാണ് തമ്മനം ജംങ്ഷന് സമീപത്ത് വെച്ച് ഇവരെ പിടികൂടിയത്.  ഇവരില്‍ നിന്ന് എയര്‍ പിസ്റ്റളും അഞ്ച് സ്പ്രിങ് കത്തികളും പിടിച്ചെടുത്തു. ഇതുകൂടാതെ പ്രതികളുടെ പക്കല്‍നിന്ന് 24കുപ്പി മദ്യവും, 18കുപ്പി ബിയറും. ഇരുനൂറ് പാക്കറ്റ് ഹാന്‍സും  കണ്ടെത്തി. 

മദ്യം വിറ്റുകിട്ടിയ 70000രൂപയും പിടിച്ചെടുത്തു.  എന്നാല്‍ പരിശോധനക്കിടെ എക്സൈസ് സംഘത്തെ ആക്രമിക്കാന്‍ പ്രതികള്‍ ശ്രമിക്കുകയും ചെയ്തു. ഒാണം സീസണിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വിശദമായ ചോദ്യംചെയ്യലിന് പ്രതികളെ പൊലീസിന് കൈമാറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...