കൊച്ചിയിൽ ഹോട്ടലടിച്ചു തകര്‍ത്ത കേസ്: വിദ്യാര്‍ഥികള്‍ അറസ്റ്റിൽ

hotel-attack
SHARE

ഓണസദ്യയുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൊച്ചി നഗരത്തില്‍ ഹോട്ടലടിച്ചു തകര്‍ത്ത കേസില്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മഹാരാജാസ് കോളജ് വിദ്യാര്‍ഥികളായ ഏഴുപേരെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

കോളജിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിളമ്പാന്‍ 450ഓളം പേര്‍ക്കുള്ള സദ്യ നോര്‍ത്ത് എസ്ആര്‍എം റോഡിലെ ഹോട്ടലില്‍ പറഞ്ഞുവച്ചിരുന്നു. ഇത് സമയത്ത് എത്തിച്ചില്ലെന്നും,, ഭക്ഷണം എല്ലാവര്‍ക്കും തികഞ്ഞില്ലെന്നും ആരോപിച്ച് വിദ്യാര്‍ഥികള്‍ സംഘടിച്ച് ഹോട്ടലിലെത്തി അക്രമം നടത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്. കോളജിലേക്കാണെന്നുപോലുമറിയാതെയാണ് ഭക്ഷണം ഉണ്ടാക്കി നല്‍കിയതെന്ന് പരാതിക്കാര്‍ പറയുന്നു. ഭക്ഷണം എത്തിച്ചുനല്‍കിയ പാത്രങ്ങള്‍പോലും പൂര്‍ണമായി തിരിച്ചെടുക്കാനായിട്ടില്ല. കട തുറക്കാനാകാത്തതിനാല്‍ ഓണക്കച്ചവടവും നഷ്ടമായ അവസ്ഥയിലാണ് ഹോട്ടല്‍ നടത്തുന്ന സ്ത്രീകള്‍. 

MORE IN Kuttapathram
SHOW MORE
Loading...
Loading...