കസ്റ്റഡിയിൽ മർദിച്ചെന്ന് പരാതി; പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

kattappana-web
SHARE

എസ്.ഐയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനിലെത്തിച്ച്  ഇടുക്കി കട്ടപ്പന പൊലീസ്   മർദിച്ചെന്നു പരാതി. കുടുംബവഴക്കിനെത്തുടര്‍ന്ന് അറസ്റ്റിലായ പള്ളിവാസൽ തോക്കുപാറ സ്വദേശി സണ്ണി തോമസാണ്  പരാതി നൽകിയത്. പ്രതിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പിണങ്ങി കഴിയുന്ന ഭാര്യയുടെ അടുത്തു നിന്ന് 3 പെൺമക്കളെ ബലമായി കൂട്ടിക്കൊണ്ടു പോകുന്നതിനിടെ കട്ടപ്പന എസ്.ഐയെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചതിനും മർദിച്ചതിനും പള്ളിവാസൽ തോക്കുപാറ സ്വദേശി  സണ്ണി തോമസ് ഇന്നലെയാണ്  അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

  വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചതിന് വധശ്രമത്തിനും, ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും ഉൾപ്പടെ സണ്ണിക്കെതിരെ കേസ് എടുത്തു.   പൊലീസ് മർദിച്ചെന്നു പ്രതി  മജിസ്‌ട്രേറ്റിനോട് പറഞ്ഞതിനെ തുടർന്നാണ്  കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.വൈദ്യ  പരിശോധനയ്ക്ക്  ശേഷം ഗുരുതരമല്ലെങ്കിൽ പ്രതിയെ പീരുമേട് ജയിലിലേക്ക് മാറ്റും.

MORE IN Kuttapathram
SHOW MORE
Loading...
Loading...