തര്‍ക്കം മൂത്തു; മകന്‍ അച്ഛനെ കൊന്ന് വെട്ടിനുറുക്കി ഏഴ് ബക്കറ്റുകളിലാക്കി

maruti-krishna
SHARE

സ്വത്തിനെച്ചൊല്ലി തർക്കം മൂത്തതിന് പിന്നാലെ മകൻ അച്ഛനെ കൊന്ന് ശരീരം വെട്ടിനുറുക്കി ഏഴ് ബക്കറ്റുകളിലാക്കി സൂക്ഷിച്ചു. ഹൈദരാബാദിലെ മൽക്കാജ്‌ഗിരി ജില്ലയിലാണ് സംഭവം. 80 വയസുള്ള മാരുതി കൃഷ്ണനെയാണ് മകൻ കൃഷ്ണ ദാരുണമായി കൊന്നത്. വീട്ടിലെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങൾ അഴുകി ദുർഗന്ധം പുറത്തേക്ക് വമിക്കാൻ തുടങ്ങി. ദുർഗന്ധം രൂക്ഷമായതോടെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പൊലീസ് വീട്ടിലെത്തിയപ്പോൾ മാരുതി കൃഷ്ണയുടെ ഭാര്യയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലി‍ൽ മകനാണ് കൊലപാതകം നടത്തിയതെന്നും അതിനുശേഷം സ്ഥലത്ത് നിന്നും മുങ്ങിയെന്നും ഇവർ പൊലീസിന് മൊഴി നൽകി. അമ്മയും മകളും നാലു ദിവസമായി അഴുകിത്തുടങ്ങിയ ജഡത്തോടൊപ്പമാണ് കഴിഞ്ഞത്. ആഗസ്ത് 16നായിരുന്നു ക്രൂര കൊലപാതകം. മകനെ ഭയന്നാണ് കൊലപാതകവിവരം പുറത്തുപറയാതിരുന്നതെന്ന് ഇവർ പൊലീസിനെ അറിയിച്ചു. 

തൊഴിൽരഹിതനാണ് കൃഷ്ണ. സ്ഥിരമായി ഇയാൾ അച്ഛനോട് പണത്തിനായി കലഹിക്കാറുണ്ടായിരുന്നു. അത്തരമൊരു കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൃഷ്ണയെ കൂടാതെ മാരുതിക്ക് മൂന്നുമക്കൾ കൂടിയുണ്ട്. അതിലൊരാൾ ചെറുപ്പത്തിൽ തന്നെ നാട് വിട്ടിരുന്നു. ഒരു മകളുടെ വിവാഹം കഴിഞ്ഞു, മറ്റൊരാൾ അവിവാഹിതയാണ്. ലോക്കോ പൈലറ്റായി വിരമിച്ച വ്യക്തിയാണ് മാരുതി. 20 വർഷം മുൻപ് ഹൈദരാബാദിൽ സ്ഥിര താമസമാക്കിയവരാണ് മാരുതിയും കുടുംബവും.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...