ചാവക്കാട്ടെ നൗഷാദിന്‍റെ കൊലയാളികൾ ഒളിവിൽ തന്നെ; പ്രവർത്തകർക്ക് അമർഷം

Noushad
SHARE

ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്‍റെ കൊലയാളി സംഘത്തിലെ മറ്റുള്ളവര്‍ ഒളിവില്‍തന്നെ. കൊലയാളി സംഘത്തിലെ ഒരാളെ മാത്രമാണ് പൊലീസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞത്.  ചാവക്കാട് പുന്നയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായിരുന്ന നൗഷാദിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുഖ്യപ്രതികളിലൊരാളെ അറസ്റ്റ് ചെയ്തെങ്കിലും കൂടുതല്‍ പേരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 

കൃത്യത്തില്‍ പങ്കെടുത്ത നാലു പേരുടെ വിവരങ്ങള്‍ അറിയാമെങ്കിലും ഇവരെ കുടുക്കാന്‍ കഴിഞ്ഞിട്ടില്ല. വടക്കന്‍ കേരളത്തിലെ ചില അജ്ഞാത കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇവരെ കണ്ടെത്താനാണ് ശ്രമം. എസ്.ഡി.പി.ഐ. പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍ .എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായിരുന്ന നസീബിനെ നൗഷാദിന്‍റെ കൂട്ടാളികള്‍ ആക്രമിച്ചതാണ് പകയ്ക്കു കാരണം. ഇതിനു പുറമെ, കോണ്‍ഗ്രസിലേക്കുള്ള കൊഴിഞ്ഞുപോക്കും വൈരാഗ്യം വര്‍ധിപ്പിച്ചു. കുന്നംകുളം എ.സി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ പ്രതികളെ പിടികൂടാത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...