കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഒാഫിസിൽ ബോംബേറ്; പ്രതിഷേധം

bomb
SHARE

കോഴിക്കോട് പേരാമ്പ്രയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഒാഫിസ് ബോംബെറിഞ്ഞ് തകര്‍ത്തു. കഴിഞ്ഞ ദിവസം ഉദ്ഘാടനം നിശ്ചയിച്ചിരുന്ന ഒാഫിസാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ജനല്‍പ്പാളികളും വാതിലും പൊളിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍  എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

പുലര്‍ച്ചെയാണ് കോണ്‍ഗ്രസ്  ഒാഫിസ്  ബോംബിട്ടു തകര്‍ത്ത നിലയില്‍ കണ്ടത്. ബോംബേറില്‍ ഒാഫിസ് പാതിയും തകര്‍ന്നിട്ടുണ്ട്.ടൈലുകള്‍ കുത്തി പൊട്ടിച്ചു. തീയിട്ടു. ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്രയിലെ എസ്.ഡി.പി.ഐ ഒാഫിസിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ചു നടത്തുകയും തള്ളികയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു,.ഇതില്‍ പ്രതിഷേധിച്ചാണ് ഒാഫിസ് തകര്‍ത്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം. കഴിഞ്ഞ ദിവസം ഈ ഒാഫിസിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയുടെ അസൗകര്യം മൂലം മാറ്റിവക്കുകയായിരുന്നു

കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപാരികള്‍ കട തുറക്കാന്‍ ശ്രമിച്ചത് ചെറിയ പ്രതിഷേധത്തിനിടയാക്കി.തുടര്‍ന്ന് പൊലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഒാഫിസ് ആക്രമിച്ച സംഭവത്തില്‍ പേരാമ്പ്ര പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

MORE IN Kuttapathram
SHOW MORE
Loading...
Loading...