എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് പരാതി; എബിവിപി പ്രവര്‍ത്തകൻ ആശുപത്രിയിൽ

sfi-abvp-22
SHARE

പാലക്കാട് ശ്രീകൃഷ്ണപുരം വിടിബി കോളജില്‍ എബിവിപി പ്രവര്‍ത്തകനായ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റതായി പരാതി. ഒന്നാം വർഷ വിദ്യാർഥി അർജുനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി യൂണിറ്റ് ആരംഭിക്കുന്നതിനായി യോഗത്തില്‍ പങ്കെടുത്തതിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് ആരോപണം. 

ശ്രീകൃഷ്ണപുരം വിടിബി കോളേജില്‍ എബിവിപി യൂണിറ്റ് ആരംഭിക്കുന്നതിനായി യോഗം ചേർന്നപ്പോഴായിരുന്നു മര്‍ദനമെന്നാണ് പരാതി. യോഗത്തിന് നേതൃത്വം നല്‍കിയ അർജുൻ എന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിക്കാണ് മര്‍ദനമേറ്റത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീക്ഷണിപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തെന്നാണ് ആരോപണം.

മര്‍ദനമേറ്റ അർജുനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ മര്‍ദന ആരോപണം എസ്എഫ്െഎ നിഷേധിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...