തത്വമസി ചിട്ടി തട്ടിപ്പ്; സർക്കാർ ഇടപെടണമെന്ന് ആവശ്യം; സമരത്തിനൊരുങ്ങി നിക്ഷേപകർ

chitti-22
SHARE

കൊച്ചി ചെറായി ആസ്ഥാനമായ തത്വമസി ചിട്ടി കമ്പനിയുടെ തട്ടിപ്പിനിരയായ നിക്ഷേപകരുടെ പണം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം . എറണാകുളം ൈവപ്പിന്‍ ,ചെറായി മേഖലകളില്‍ നിന്നുളള നിക്ഷേപകര്‍ ഈ ആവശ്യമുന്നയിച്ച് സമരം സംഘടിപ്പിക്കാനുളള തീരുമാനത്തിലാണ്.  

മുപത്തിയാറ് ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ചെറായി ആസ്ഥാനമായി പ്രവ‍ര്‍ത്തിച്ചിരുന്ന തത്വമസി ചിട്ടി കമ്പനി നാട്ടുകാരില്‍ നിന്ന് പണം തട്ടിയത്. ഒരു ലക്ഷം രൂപ മുതല്‍ ഇരുപത്തിയെട്ടു ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട് ഇക്കൂട്ടത്തില്‍ . 2017ല്‍ ചിട്ടിക്കമ്പനി പൊട്ടി. ഉടമയായ കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ കമ്പനിയുടമ മുങ്ങി. ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചവരടക്കമുളള സാധാരണക്കാരിപ്പോള്‍ പണം തിരികെ കിട്ടാന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.

ക്രൈംബ്രാഞ്ച് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതും എവിടെയുമെത്തിയിട്ടില്ലെന്ന് കബളിപ്പിക്കപ്പെട്ടവര്‍ പറയുന്നു. വൈപ്പിന്‍ ,ചെറായി മേഖലകളില്‍ മാത്രം ആയിരത്തിലേറെ പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചിട്ടിക്കമ്പനിയുടമയായ കിഷോറിന്‍റെ സ്വത്ത് വകകള്‍ കണ്ടു കെട്ടി നഷ്ടപ്പെട്ട പണം തിരികെ ലഭ്യമാക്കാന്‍ സര്‍ക്കാരോ കോടതിയോ ഇടപടെല്‍ നടത്തണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

MORE IN Kuttapathram
SHOW MORE
Loading...
Loading...