ഡ്രൈവര്‍ ജോലിയുടെ മറവില്‍ കഞ്ചാവ് വില്‍പന; പിടിവീണു

ganja-arresr
SHARE

ഡ്രൈവര്‍ ജോലിയുടെ മറവില്‍ കഞ്ചാവ് വില്‍പന പതിവാക്കിയിരുന്ന യുവാവ് കോഴിക്കോട് കുന്ദമംഗലത്ത് അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി കുഴിമ്പാട്ടില്‍ രഞ്ജിത്താണ് ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടിയിലായത്. മൂന്ന് മാസമായി ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സിന്റെ നിരീക്ഷണത്തിലായിരുന്നു.  

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വാഹനങ്ങളില്‍ പച്ചക്കറിയും, പലചരക്കമുള്‍പ്പെടെ എത്തിക്കുന്നതാണ് ജോലി. ഡ്രൈവറെന്ന നിലയില്‍ കിട്ടിയിരുന്ന പണത്തിന്റെ ഇരട്ടി മോഹിച്ചാണ് പച്ചക്കറിക്കിടയില്‍ കഞ്ചാവ് തിരുകി കടത്തിയിരുന്നത്. കാരന്തൂരിലെ വീട്ടില്‍ സൂക്ഷിക്കുന്ന കഞ്ചാവ് ആവശ്യക്കാരായ യുവാക്കള്‍ക്ക് ബൈക്കില്‍ നേരിട്ടെത്തിക്കുന്നതായിരുന്നു രഞ്ജിത്തിന്റെ രീതി. ഒരു യാത്രയില്‍ത്തന്നെ പത്ത് കിലോയിലധികം കഞ്ചാവ് ശേഖരിച്ചിരുന്നു. കഴിഞ്ഞദിവസം ഒഴയാടിക്കടുത്ത് പൊലീസിനെക്കണ്ട് രഞ്ജിത്ത് വാഹനം വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചു. ബാഗിനുള്ളില്‍ ചെറുപൊതികളാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഒന്നേകാല്‍ കിലോ കഞ്ചാവ്. 

ഇയാള്‍ നേരത്തെ എത്ര തവണ കഞ്ചാവ് കടത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫോണ്‍ വിളികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പതിവ് ഇടപാടുകാരായിരുന്ന ചില യുവാക്കളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കുന്ദമംഗലം പൊലീസും സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...