നിലമ്പൂരിൽ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍

nilambur-theft
SHARE

നിലമ്പൂർ എടക്കര നാരോക്കാവിൽ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു 10 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയത്. കേസില്‍ വീട്ടുടമ കുഞ്ഞിമുഹമ്മദിന്റെ സഹോദര‌ീപുത്രനടക്കം ആറ് യുവാക്കളാണ് അറസ്റ്റിലായത്. 

നാരോക്കാവിലെ യാച്ചീരി കുഞ്ഞിമുഹമ്മദിന്റെ വീട്ടില്‍ കഴിഞ്ഞ 28നാണ് കവർച്ച നടന്നത്. കുഞ്ഞിമുഹമ്മദും കുടുംബവും സഹാദരന്റെ വീട്ടിൽ പോയ സമയത്ത് രാത്രി 7നും 10 നും ഇടയിലായിരുന്നു സംഭവം.സംഭവത്തില്‍ കുഞ്ഞിമുഹമ്മദിന്റെ സഹോദരീപുത്രൻ അഖിലും അറസ്റ്റിലായിട്ടുണ്ട്. നാരോക്കാവ് സ്വദേശി വടക്കൻ ഷവാഫ്, പെരിന്തൽമണ്ണ മുള്യാ കുർശി സ്വദേശികളായ മുഹമ്മദ് ഫൈസൽ, അബ്ദുൽ നാസർ, ശിഹാബ്, മുഹമ്മദ് മുസ്തഫ എന്നിവരാണ് മറ്റു പ്രതികൾ. അമ്മാവൻ വീടു നിർമാണത്തിന് കരുതിവെച്ച തുക അലമാരയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയാവുന്ന അഖിൽ സുഹൃത്തുകൂടിയായ നരോക്കാവിലെ ഷവാഫ് മുഖേന കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു. പെരിന്തൽമണ്ണ സ്വദേശികളായ 4 അംഗ സംഘത്തിന് ക്വട്ടേഷൻ നൽകുകയും ചെയ്തു.

അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ അഖിലിനെ പൊലീസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അഖിലിന്റെ ഫോൺ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാന്ന് പ്രതികൾ വലയിലായത്. അതേ സമയം ലക്ഷങ്ങളുടെ കവർച്ച നടത്തിയിട്ടും അഖിലിന് 4000 രൂപ മാത്രമാണ് വിഹിതമായി കിട്ടിയത്. പിറ്റേന്ന് പത്ര വാർത്തയിലൂടെയാണ് ലക്ഷങ്ങളാണ് കവര്‍ന്നതെന്ന് അഖില്‍ മനസിലാക്കിയത്. ഇതോടെ ഇയാള്‍ പെരിന്തല്‍മണ്ണയിലെത്തി സംഘവുമായി കലഹിച്ചിരുന്നു. കേസിലെ മറ്റു പ്രതികളെല്ലാം നേരത്തെ കവർച്ച , മയക്കുമരുന്ന്, പീഡനം കേസുകളിലും ഉൾപ്പെട്ടതാണ്.നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാലഹൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...