പൊള്ളലേറ്റ 4 വയസ്സുകാരിയുടെ മൊഴി; ‘അങ്കിളും ആന്റിയും ചേർന്നു പൊള്ളിച്ചു’

child-abuse
representative image
SHARE

കൊട്ടിയം: ശരീരത്തു പൊള്ളലേറ്റു കരിഞ്ഞ പാടുകൾ കണ്ട 4 വയസ്സുകാരിയിൽ നിന്നു കൊട്ടിയം പൊലീസ് മൊഴിയെടുത്തു. തന്നെ കമഴ്ത്തിക്കിടത്തി ഇരുമ്പുകമ്പി ചൂടാക്കി ഒരു അങ്കിളും ആന്റിയും ചേർന്നു പൊള്ളിക്കുകയായിരുന്നെന്നാണു കുട്ടിയുടെ മൊഴി. കഴുത്തിനു താഴെയും കാലിന്റെ പാദത്തിനു മുകളിലുമാണ് വലിയ മുറിവുകൾ കണ്ടത്.

ഈ മുറിവുകളെക്കുറിച്ചു മാത്രമാണ് കുട്ടി മൊഴി നൽകിയത്. മുതുകിൽ കണ്ട മറ്റു പാടുകളെക്കുറിച്ചും അറിയേണ്ടതുണ്ട്. ചില ചോദ്യങ്ങളുടെ ഉത്തരം ലഭിക്കാതിരുന്നതിനാൽ മൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും. ഇന്നു ഫൊറൻസിക് അധികൃതരെത്തി പരിശോധന നടത്തും. കുട്ടി താമസിച്ചിരുന്ന എറണാകുളത്തെ ശിശു സംരക്ഷണ കേന്ദ്രത്തിലെ അധികൃതരെയും ചോദ്യം ചെയ്യും.

ആദ്യ ദിവസങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി ഇപ്പോൾ മറ്റുള്ളവരോടു സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന രീതിയിലേക്കു മാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കുട്ടിയിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...