മദ്യലഹരിയില്‍ പിതാവിന്റെ ക്രൂരമർദനം; എട്ട് വയസുകാരന്റെ തലയ്ക്ക് പരുക്ക്

adimali-child-1
SHARE

മദ്യലഹരിയില്‍ പിതാവിന്റെ മര്‍ദനമേറ്റ 8 വയസുകാരന്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. തന്നെയും മകനേയും മദ്യപിച്ചെത്തിയ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.    ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.

അടിമാലി കുരങ്ങാട്ടി സ്വദേശിനിയായ യുവതിയും 8 വയസുകാരനായ കുട്ടിയുമാണ് അടിമാലി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയത്. തന്നെയും മകനേയും മദ്യപിച്ചെത്തിയ ഭര്‍ത്താവ് ബുധനാഴ്ച്ച രാത്രിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ പത്ത് വര്‍ഷമായി ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.

അമ്മയെ മര്‍ദിക്കുന്നത് കണ്ട് കുട്ടി തടസം നിന്നതോടെ പിതാവ് കുട്ടിയെ കട്ടിലില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചു.  വീഴ്ച്ചയുടെ ആഘാതത്തില്‍ എട്ടുവയസുകാരന്റെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍  പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തന്നെ ഭര്‍ത്താവ് നിരന്തരം ആക്രമിക്കാറുണ്ടായിരുന്നെങ്കിലും കുട്ടിക്ക്് മര്‍ദനമേല്‍ക്കുന്നത് ആദ്യമായിട്ടാണെന്നാണ് യുവതി പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും യുവതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...