സ്ളിപ്പില്‍ തുപ്പല്‍പുരട്ടി സി.സി.ടി.വി മറിച്ചു; എ.ടി.എം തട്ടിപ്പിലെ പുതുരീതി; പിടിയിൽ

atm-loot
SHARE

ഇതരസംസ്ഥാനങ്ങളിലേതടക്കം വിവിധ എ.ടി.എമ്മുകളില്‍നിന്ന് ‌പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ കൊച്ചി മട്ടാഞ്ചേരിയില്‍ അറസ്റ്റിലായി. ഹരിയാനയില്‍നിന്നുള്ള അമീന്‍, രാജസ്ഥാനില്‍നിന്നുളള റിയാജ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് സംശയിക്കുന്നതായും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

മട്ടാഞ്ചേരി കല്‍വത്തിയിലെ എ.ടി.എമ്മില്‍നിന്ന് പണംതട്ടാന്‍ ശ്രമിക്കുമ്പോഴാണ് അമീനും റിയാജ്  ഖാനും പിടിയിലായത്. എ.ടി.എം സ്ളിപ്പില്‍ തുപ്പല്‍പുരട്ടി സി.സി.ടി.വി ക്യാമറയില്‍ പുരട്ടി ദൃശ്യങ്ങള്‍ മറയ്ക്കാന്‍ ഇരുവരും ശ്രമിച്ചത് ബാങ്കിലെ ക്ളീനിങ് ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഒാടിക്കൂടി ഇരുവരെയും പിടിച്ച് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. സ്വന്തം എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന സംഘം ഒട്ടും വിശ്വസനീയമല്ലാത്ത തട്ടിപ്പുരീതിയാണ് പൊലീസിന് മുന്‍പാകെ വിശദീകരിച്ചിട്ടുള്ളത്.

പ്രതികളെ ചോദ്യംചെയ്യുന്നതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതികള്‍ ഇരുവരും ബന്ധുക്കളാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പ്രതികളില്‍നിന്ന് ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...