ബാര്‍ ഹോട്ടലിലെ ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

perinthalmanna-murder-1
SHARE

മലപ്പുറം പെരിന്തല്‍മണ്ണയിലെ ബാര്‍ ഹോട്ടലിനുളളിലെ ഇരിപ്പിടവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് മരിച്ചു. പട്ടിക്കാട് സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

പെരിന്തല്‍മണ്ണ നഗരത്തിലെ ഹോട്ടലിനുളളില്‍ രാത്രി പത്തരയോടെയാണ് മദ്യപസംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം സംഘര്‍ഷമായി മാറിയതോടെ ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രശ്നമുണ്ടാക്കിയ രണ്ടു സംഘങ്ങളേയും പുറത്താക്കി വാതിലടച്ചു. പിന്നാലെ റോഡില്‍ വച്ചായി വാക്കേറ്റവും ഏറ്റുമുട്ടലും. നാലംഗ സംഘത്തിലെ ഒരാള്‍ കത്തിയെടുത്ത് വീശിയതോടെ ആഴത്തില്‍ കുത്തേറ്റ പട്ടിക്കാട് കല്ലുവെട്ടി മുഹമ്മദ് ഇസ്ഹാഖ് കൊല്ലപ്പെട്ടു. 

ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതരമായ പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. ബാര്‍ ഹോട്ടലിനുളളിലെ ഇരിപ്പിടവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമാരംഭിച്ചത്. ഒരു സംഘം ഒരു കസേര എടുത്തു മാറ്റിയത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നം രൂക്ഷമായത്. പിന്നാലെ കസേരക്ക് വേണ്ടി ഇരു സംഘങ്ങള്‍ തമ്മില്‍ പിടിവലിയായി. 

ഇരു കൂട്ടരേയും ബാര്‍ ഹോട്ടലില്‍ നിന്ന് പുറത്താക്കിയെങ്കിലും റോഡിന്റെ എതിര്‍വശത്ത് ചെന്ന ശേഷം സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...