കാറില്‍ നിന്നും ഭാര്യയെ തള്ളിയിട്ടു കൊല്ലാൻ ശ്രമം; ഞെട്ടലായി വിഡിയോ

car-murder-attempt1
SHARE

കോയമ്പത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ ഓടുന്ന കാറില്‍ നിന്നും തള്ളിയിട്ടു കൊലപെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കോയമ്പത്തൂര്‍  തുടിയൂരില്‍ ഞായറാഴ്ചയാണ് ഞെട്ടലുണ്ടാക്കുന്ന ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്

സംഭവുമായി ബന്ധപെട്ട് കോയമ്പൂത്തര്‍ സ്വദേശി അരുണ്‍  ജോസ് അമല്‍രാജ് ,മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ  കേസ് എടുത്തു. പൊലീസ് പറയുന്നത് ഇപ്രകാരമാണ്: 2008 ലാണ് അരുണ്‍ ജോസ് അമല്‍രാജ് ആരതിയെ വിവാഹം കഴിക്കുന്നത്.ഇവര്‍ക്കു രണ്ടു പെണ്‍മക്കളുമുണ്ട്. പീഡനം സഹിക്കാനാവാതെ 2014 മുതല്‍ ഇരുവരും പിരിഞാണ് താമസിക്കുന്നത്. ഇതിനിടയ്ക്ക് ആരതി ജോലിക്കായി മുംബൈയിലേക്ക് താമസവും മാറ്റി. വിവാഹ മോചനത്തിനു നോട്ടീസ് നല്‍കിയതോടെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഒന്നിച്ചു ജീവിക്കാന്‍ ഈയിടെ  ഇരുവരും തീരുമാനിച്ചു. 

ഇത് ആഘോഷിക്കാനായി അരുണിന്റെ മാതാപിതാക്കളുമൊന്നിച്ചു  ചെന്നൈയിലേക്ക് വിനോദയാത്ര പോകുന്നതിനിടെയായിരുന്നു  സംഭവം. നിസാര പ്രശ്നത്തില്‍ ഇരുവരും വഴക്കടിച്ചു. കലിമൂത്ത അരുണ്‍ ആരതിയെ കാറില്‍ നിന്നും തൊഴിച്ചു പുറത്തിട്ടു. സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തായതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെയും മാതാപിതാക്കളെയും പ്രതികളാക്കി തൂടിയൂര്‍ പൊലീസ് കൊലപാതക ശ്രമത്തിനു കേസെടുത്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...