പ്രതിയുടെ ഭാര്യയെ നടുറോഡില്‍ മര്‍ദിച്ചു; പൊലീസുകാരന് സസ്പെന്‍ഷൻ

police-suspension-2
SHARE

തിരുവനന്തപുരം തിരുവല്ലത്ത് പ്രതിയുടെ ഭാര്യയെ നടുറോഡില്‍ പരസ്യമായി മര്‍ദിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. മര്‍ദനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് സിവില്‍ പൊലീസ് ഓഫീസര്‍ സൈമണിനെ സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്.

തിരുവല്ലം പൊലീസ് സ്റ്റേഷന് സമീപത്തെ റോഡില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് ഈ സംഭവമുണ്ടായത്. ദൃശ്യങ്ങളില്‍ റോഡില്‍ കിടക്കുന്നത് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയാണ്. പാച്ചല്ലൂര്‍ സ്വദേശി അനീഷ്. അനീഷിന്റെ ഭാര്യ അനിതയെയാണ് പൊലീസ് തൊഴിക്കുന്നത്. സംഭവത്തേക്കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങിനെയാണ്. ഞായറാഴ്ച പകല്‍ പതിനൊന്ന് മണിയോടെ അനീഷിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഭാര്യയും അമ്മയും പിന്നാലെയെത്തി.

കേസ് എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ അനീഷ് ഇറങ്ങി ഓടി. രണ്ട് പൊലീസുകാര്‍‍ പിന്നാലെയോടി പിടികൂടി. എന്നാല്‍ റോഡില്‍ കിടന്ന് അനീഷ് ചെറുത്തുനിന്നു. ഇതിനിടെ അനീഷിനെ പിടിക്കുന്നത് തടയാനെത്തിയ അനിത സിവില്‍ പൊലീസ് ഓഫീസര്‍ സൈമണിനെ പിടിച്ച് തള്ളി. ഇതിനെ തുടര്‍ന്ന് സൈമണ്‍ അനിതയെ കാല്‍മുട്ട് കൊണ്ട് ഇടിക്കുകയും അനീഷിന്റെ കാലില്‍ ചവിട്ടിപ്പിടിക്കുകയും ചെയ്തു. മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സൈമണിനെ സസ്പെന്‍ഡ് ചെയ്യാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ 

ഉത്തരവിട്ടത്. അനീഷിനെ റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.