പലിശക്കു പണമെടുത്തു; രണ്ടിരട്ടി തിരിച്ചടച്ചു; വീണ്ടും ബ്ലേഡ് മാഫിയ ഭീഷണി

youth-complaint-mafia
SHARE

മലപ്പുറം പടിഞ്ഞാറ്റുംമുറിയില്‍ പലിശക്കു പണമെടുത്ത ദലിത് യുവാവിനേയും കുടുംബത്തേയും  രണ്ടിരട്ടി തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നതായി പരാതി. പലിശക്കു പണം നല്‍കിയയാളുടെ കുടുംബത്തെ ആക്രമച്ചൂവെന്ന പേരില്‍ പരാതിക്കാരനെതിരെ പൊലീസ് കേസെടുത്തെന്നും ആക്ഷേപമുണ്ട്.

പടിഞ്ഞാറ്റുംമുറി നേര്‍ത്തകുണ്ടില്‍ നിധീഷാണ് ഒരു ലക്ഷം രൂപ ഇരുമ്പുഴി സ്വദേശിയില്‍ നിന്ന് പലിശക്കു വാങ്ങിയത്. ഒരു ലക്ഷത്തിന് നാല്‍പതു ശതമാനം വരെ പലിശ നല്‍കിയിട്ടും മുതലും പലിശയുമായില്ലെന്ന് അറിയിച്ച് നിധീഷിന്റെ വീട്ടിലെത്തി ബ്ലേഡ്സംഘം ഗുണ്ടായിസം കാട്ടിയെന്നാണ് പരാതി. 

നിധീഷിന്റെ അമ്മയുടേയും ഭാര്യയുടേയും ദേഹത്തുണ്ടായിരുന്ന 16 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങിയതായും പറയുന്നു. സ്വര്‍ണം തിരികെ ചോദിച്ച് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ മര്‍ദിച്ചൂവെന്ന് കാട്ടി പരാതി നല്‍കി. ഇതോടെ  നിധീഷിനെയടക്കം മഞ്ചേരി പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു.

പലിശസംഘത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നിധീഷിന്റെ കുടുംബവും പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ്.

MORE IN Kuttapathram
SHOW MORE