തൃശൂരിൽ ബാലികയുമായി ബാറിലെത്തിയ അയൽവാസി പിടിയിൽ

Bar-bribe
representative image
SHARE

ഒല്ലൂർ: അയൽവാസിയുടെ ആറു വയസുള്ള പെൺകുട്ടിയോടൊപ്പം  മദ്യപിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂരിലെ ബാറിൽ രാത്രി 9.30നായിരുന്നു സംഭവം. ബാർ ജീവനക്കാർ വിവരമറിയച്ചതനുസരിച്ച് പൊലിസ് എത്തിയപ്പോൾ ബാറിന്റെ ഗേറ്റിനു സമീപം നാട്ടുകാരുടെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ ആണ് കണ്ടത്. വിവരമന്വേക്ഷിച്ചപ്പോഴാണ് അയൽവാസിയായ ഹിന്ദിക്കാരന്റെ കൂടെയാണ് വന്നതെന്ന് കുട്ടി പറഞ്ഞത്. 

എന്നാൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് കുട്ടിയെയും കൂട്ടി വീട്ടിലെത്തുകയും, അയൽവാസിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബാറിന്റെ ഗേറ്റിനു മുൻപിൽ  കുട്ടിയെ നിർത്തി മദ്യപിക്കാൻ കയറിയെന്നും, തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് ചുറ്റും നാട്ടുകാർ കൂടി നിൽക്കുന്നതു കണ്ടു ഭയന്ന് താമസസ്ഥലത്തേക്ക്  പോകുകയായിരുന്നെന്നുമാണ്  യുവാവിന്റെ മൊഴി.

MORE IN Kuttapathram
SHOW MORE