വാട്സ് ആപ്പ് വഴി സൈബര്‍ ആക്രമണം; വിദ്യാര്‍ഥിയുടെ ഫോണും കമ്പ്യൂട്ടറും നശിപ്പിച്ചു

whatsapp-fraud-1
SHARE

ഇടവേളക്ക് ശേഷം വാട്സ് ആപ്പ് വഴി സൈബര്‍ ആക്രമണം നടത്തുന്ന സംഘം വീണ്ടും സംസ്ഥാനത്ത് സജീവമാകുന്നു. കോഴിക്കോട് വടകര അഴിയൂരില്‍ വിദ്യാര്‍ഥിയുടെ ഫോണും കമ്പ്യൂട്ടറും സൈബര്‍ ആക്രമണത്തിലൂടെ നശിപ്പിച്ചു.

വടകര കുഞ്ഞിപ്പള്ളിയിലെ വിദ്യാര്‍ഥിയുടെ  ഫോണിലേക്ക് സഹപാഠിയുടെ നമ്പറില്‍ നിന്ന് വാട്സ് ആപ്പ് സന്ദേശം എത്തിയതോടെയാണ് തുടക്കം. സന്ദേശം തുറക്കാന്‍ ശ്രമിച്ചതോടെ ഫോണ്‍ റീസ്റ്റാര്‍ട്ടായി. പിന്നെ മറ്റാരോ നിയന്ത്രിക്കുന്നതുപോലെയായി ഫോണ്‍. വീട്ടിലെ വൈ‌ഫൈ വഴിയിലെ ഇന്റനെറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതേ വൈ‌ഫൈ ഉപയോഗിച്ചിരുന്ന സഹോദരന്റെ കമ്പ്യൂട്ടറും ഹാക്ക് ചെയ്യപെട്ടു.   തുടര്‍ന്ന്  അറയ്ക്കല്‍ തറവാടെന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ വിദ്യാര്‍ഥിയെ അഡ് ചെയ്യപെട്ടു. ബോംബെന്ന പേരിലാണ ്വൈറസ് സന്ദേശം ആദ്യം എത്തിയത്. ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചതോടെ ഭീഷണിയും അസഭ്യവര്‍ഷവുമായി.

വിദ്യാര്‍ഥികളുെട  നേതൃത്വത്തിലുള്ള സംഘമാണ് സൈബര്‍ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.  വിദ്യാര്‍ഥിയും രക്ഷിതാവും ചെമ്പോല പൊലീസില്‍ പരാതി നല്‍കി. നേരത്തെ മുക്കത്തും സമാന രീതിയിലുള്ള സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.

MORE IN Kuttapathram
SHOW MORE