പ്രദിൻ കൊലക്കേസ്: സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി

pradin-murder
SHARE

തൃശൂര്‍ ചെമ്മാപ്പിള്ളിയില്‍ യുവാവിനെ കൊന്ന കേസില്‍ പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. അക്രമിക്കാന്‍ ഉപയോഗിച്ച വടിയും കല്ലും പ്രതികള്‍ പൊലീസിന് കാണിച്ചു കൊടുത്തു.

തൃശൂര്‍ ചെമ്മാപ്പിള്ളി സ്വദേശിയായ പ്രദിനെ മര്‍ദ്ദിച്ചു കൊന്ന സംഘമാണിത്. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന സംഘം. ഗുണ്ടായിസമാണ് പണി. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശികളായ വിനയന്‍, മിഥുന്‍, ലനീഷ് എന്നിവരാണ് കൊലയാളികള്‍. 

അര്‍ധരാത്രി കൂട്ടുകാരൊത്തു സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു അക്രി സംഘം മര്‍ദ്ദിച്ചു വീഴ്ത്തിയത്. തലയ്ക്കേറ്റ ഗുരുതര പരുക്കുമായി ആശുപത്രിയില്‍ ചികില്‍സയിരിക്കെയാണ് പ്രദിന്‍ മരിച്ചത്. സി.പി.എമ്മിന്‍റെ ചില നേതാക്കളുടെ ഒത്താശയോടെയാണ് സംഘം നാട്ടില്‍ വിലസിയിരുന്നത്. നാട്ടുകാര്‍ക്ക് സ്ഥിരം ശല്യമായ സംഘത്തെ നിലയ്ക്കു നിര്‍ത്താന്‍ പൊലീസിനും കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ സ്വാധീനമാണ് പൊലീസിനും വിലങ്ങുതടിയായത്. 

പ്രദിനെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് പ്രതികള്‍ തെളിവെടുപ്പിനിടെ പൊലീസിന് കാണിച്ചു കൊടുത്തു. മരിച്ച പ്രദിന്‍റെ ചെരിപ്പുകള്‍ സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തു കൊല്ലാന്‍ ഉപയോഗിച്ച വടിയും കല്ലുകളും കണ്ടെടുത്തു. സംഭവത്തില്‍ പന്ത്രണ്ടു പേര്‍ക്കു പങ്കുണ്ട്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.