വാഗമണ്ണില്‍ കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാനി പിടിയില്‍

vagamon-ganja
SHARE

വാഗമണ്ണില്‍ കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാനി പോലീസിന്റെ പിടിയില്‍. പുള്ളിക്കാനം മനയ്ക്കപ്പടിയില്‍ അജയകുമാറാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

വാഗമണ്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും മദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പനയും ഉപയോഗവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. വാഗമണ്‍ എസ് ഐ ഷാജു എ എന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുള്ളിക്കാനം സ്വദേശി മനയ്ക്കപ്പടിയില്‍ അജയകുമാര്‍ പിടിയിലാകുന്നത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. വാഗമണ്ണില്‍ അജയകുമാര്‍ പച്ചക്കറി കട നടത്തിവരികയാണ്.

ഇതിന്റെ മറവില്‍ വിദേശമദ്യം, കഞ്ചാവ് എന്നിവയുടെ വില്‍പ്പന നടത്തിവന്നിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. വാഗമണ്ണില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ലഹരി വസ്തുക്കള്‍ ആവശ്യാനുസരണം എത്തിച്ചു നല്‍കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. പിടിയിലായ പ്രതിയ്ക്ക് ഇതില്‍ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുവാനാണ് പോലീസ്  തീരുമാനം.

MORE IN Kuttapathram
SHOW MORE