ക്ഷേത്രത്തിലെ സിസിടിവി ക്യാമറ കവർന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽ; കുടുങ്ങി

temple-theft-2
SHARE

തിരൂര്‍ ഹരിപുരം ക്ഷേത്രത്തിൽ മോഷണം. മോഷണത്തിനിടെ സിസിടിവി കണ്ട മോഷ്ടാവ് ക്യാമറ ഉള്‍പ്പെടെ കവര്‍ന്നു. പരപ്പനങ്ങാടി നെടുവ ഹരിപുരം വിഷ്ണു ക്ഷേത്രത്തിൽ മോഷണം. പുലർച്ചെ 2.30 ഓടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരവും കിഴക്ക് ഉപദേവതാസ്ഥാനത്തുള്ള ഭണ്ഡാരവും തകർത്ത് പണം മോഷ്ടിച്ചത്. 

കള്ളൻ മോഷണം കഴിഞ്ഞ് തിരിഞ്ഞപ്പോഴാണ് സി സി ടി വി ക്യാമറ കാണുന്നത്  ക്യാമറയും കൂടി മോഷ്ടിച്ചാല്‍ തെളിവുണ്ടാകില്ലെന്നോർത്ത കള്ളൻ ക്ഷേത്രത്തിന്റെ മുൻവശമുള്ള ആനക്കൊട്ടിലിന്റെ ബീമുകളിൽ സ്ഥാപിച്ചിരുന്ന രണ്ട് ക്യാമറകളും മുൻവശത്തെ കവാടത്തിനരികെയുള്ള ഒരു ക്യാമറയും കൂടി മോഷ്ടിച്ചു.

തന്റെ ചിത്രം ഊരിയെടുത്ത ക്യാമറയിൽ ഉണ്ടായിരിക്കും എന്ന് ധരിച്ച കള്ളൻ ക്യാമറക്കു പുറമേ ഹാർഡ് ഡിസ്‌ക്കും മോണിറ്ററും സിസ്റ്റവും ഉണ്ടെന്നു തീരെ ഓർത്തില്ല. അടുത്ത വീട്ടിൽ നിന്നും തേങ്ങ പൊതിക്കാന്‍  ഉപയോഗിക്കുന്ന പാരയും എടുത്താണ് മോഷ്ടാവ് ഭണ്ഡാരം കുത്തി തുറന്നത്.

പതിനാറാം തീയതി ഭണ്ഡാരം തുറന്നു ഉള്ള പണം എടുത്തതിനാൽ കൂടുതൽ പണം നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും അവർ പറഞ്ഞു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി നെടുവ ഭാഗങ്ങളിൽ ക്ഷേത്ര മോഷണങ്ങൾക്കുതുമ്പില്ലാതായിരിക്കെയാണ് ആദ്യമായി കള്ളൻ ക്യാമറയിൽ കുടുങ്ങുന്നത്.

MORE IN Kuttapathram
SHOW MORE