മൂന്നാറിൽ 10 ലീറ്റര്‍ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ

liquor-seized-2
SHARE

വി‍ല്‍പനയ്ക്കായി കടത്തിയ 10 ലീറ്റര്‍ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ. കല്ലാര്‍ ഫാക്ടറി ഡിവിഷനില്‍ തങ്കരാജാണ് മൂന്നാര്‍ പൊലീസിന്റെ  പിടിയിലായത്.

വില്‍പ്പനയ്ക്കായി ഓട്ടോയില്‍ കടത്തുമ്പോള്‍  10 ലീറ്റര്‍ വിദേശമദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മൂന്നാർ കല്ലാര്‍ ഫാക്ടറി ഡിവിഷനില്‍ പി.തങ്കരാജിനെയാണ് മൂന്നാര്‍ എസ്.ഐ.കെ.എസ്.ശ്യാംകുമാറും സംഘവും അറസ്റ്റു ചെയ്തത്. മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. 

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്,  പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ്  നല്ല തണ്ണി റോഡില്‍ വച്ച് ഇയാളെ പിടികൂടിയത്. മൂന്നാറിലെ സര്‍ക്കാര്‍ മദ്യഷോപ്പുകളില്‍ നിന്നും അളവിലധികം മദ്യം വാഹനങ്ങളില്‍ എസ്‌റ്റേറ്റ് മേഖലയില്‍ എത്തിക്കുന്നതായി  പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

MORE IN Kuttapathram
SHOW MORE