അജ്ഞാത വാഹനം ഇടിച്ച് യുവാവു മരിച്ച സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ

accident-mystery1
SHARE

മലപ്പുറം തിരൂരങ്ങാടി മൂന്നിയൂരിൽ അജ്ഞാത വാഹനം ഇടിച്ച് യുവാവു മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ഈ മാസം 6 നാണ് ആലിൻ ചുവട് സ്വദേശി ഉനൈസിനെ വാഹനമിടിച്ച് ബോധരഹിതനായി കണ്ടെത്തിയത്.

ഈ മാസം ആറിന് പുലർച്ചെ ചെറുമുക്ക് പള്ളിക്കത്തായം വയലിൽ ബോധമില്ലാതെയാണ് ഉനൈസിനെ കണ്ടത്. തുടർന്ന് അതുവഴി കടന്നു പോയവരാണ്  ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മരിച്ചു. ഫുട്ബോൾ കളിക്കാരനായ ഇയാൾ കോട്ടക്കലിലെ ടെർഫ് കോർട്ടിൽ കളിച്ച് തിരികെ വരികയായിരുന്നു. ബൈക്കിൽ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്നെ   വീട്ടിൽ ഇറക്കി തിരികെവരുമ്പോഴാണ് അപകടം ഉണ്ടായത്. 

ഇടിച്ച വണ്ടി നിർത്താതെ പോയി. ഇതാണ് മരണത്തിൽ ദുരൂഹത ഉയർത്തുന്നത്. താനൂർ, തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE