രണ്ടാം ക്ലാസുകാരിക്ക് അയല്‍വാസിയുടെ പീഡനം; കടയ്ക്കാമണ്‍ സ്വദേശി പിടിയിൽ

pathanapuram-rape
SHARE

കൊല്ലം പത്തനാപുരത്ത് രണ്ടാം ക്ലാസുകാരിയെ അയല്‍വാസി പീഡിപ്പിച്ചു. കടയ്ക്കാമണ്‍ സ്വദേശി അരുണ്‍കുമാറിനെ പത്തനാപുരം പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത ഒരാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സൂചനയുണ്ട്.

ഓഗസ്റ്റില്‍ നടന്ന പീഡനത്തിന്റെ വിവരം കഴിഞ്ഞ ദിവസമണ് പെണ്‍കുട്ടി അധ്യാപികയോട് പറഞ്ഞത്. സ്കൂളില്‍ നിന്നു നല്‍കി വിവിരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. 

അമ്മയുമായി അടുപ്പമുണ്ടായിരുന്ന അയല്‍വാസിയായ യുവാവും മറ്റൊരാളും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്നാണ് ഇരുപത്തിയൊന്നുകാരനായ അരുണ്‍കുമാറിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പമാണ് രണ്ടാംക്ലാസുകാരി താമസിച്ചിരുന്നത്.

MORE IN Kuttapathram
SHOW MORE