വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് അമ്മയും മകളും

kochi-theft-arrest-1
SHARE

കൊച്ചി എളമക്കരയില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടു പേർ അറസ്റ്റിൽ. എറണാകുളം വടക്കൻ പറവൂർ സ്വദേശികളായ അമ്മയും മകളുമാണ് അറസ്റ്റിലായത്.  മോഷ്ടിച്ച മാല ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.  

വടക്കൻ പറവൂർ സ്വദേശികളായ ജിജി,  മകൾ വിസ്മയ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ വച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എളമക്കര താന്നിക്കല്‍ സ്വദേശി ഷണ്‍മുഖന്‍റെ ഭാര്യ രാജമ്മാളിന്റെ ഒന്നര പവന്‍ തൂക്കംവരുന്ന മാലയാണ് കവർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് സ്ത്രീകള്‍ വീട്ടിലെത്തിയിരുന്നു. 

ആ സമയം എണ്‍പത്തിമൂന്നുകാരിയായ രാജമ്മാള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വസ്ത്രം ആവശ്യപ്പെട്ടു. അതിനിടെ ജനലില്‍ കൂടി കൈയിട്ട് കഴുത്തിലെ മാല തട്ടിയെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി

MORE IN Kuttapathram
SHOW MORE