ഐശ്വര്യത്തിന് സ്വർണപൂജ; വീട്ടമ്മമാരിൽ നിന്നും തട്ടിയത് 400 പവൻ

gold-mpm-cheating
പ്രതീകാത്മ ചിത്രം
SHARE

പൂജയുടെയും വഴിപാടിന്റെയും പേരു പറഞ്ഞ് വീട്ടമ്മാരിൽ നിന്നും യുവാവ് കൈക്കലാക്കിയത് 400 പവൻ‌. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നാണ് ഇത്തരത്തിൽ ഇയാൾ 400 പവൻ തട്ടിയത്. ഇരയായതാകട്ടെ വീട്ടമ്മമാരും. ഗൃഹനാഥൻ വിദേശത്തുള്ള വീടുകൾ കണ്ടുപിടിച്ച് കുടുംബാംഗങ്ങളുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. 

വീട്ടുകാരുടെ വിവരങ്ങൾ ശേഖരിച്ചും പ്രശ്നങ്ങൾ മനസ്സിലാക്കിയ ശേഷം ഇയാൾ സ്ത്രീകൾ തനിച്ചുള്ളപ്പോൾ വീട്ടിൽ എത്തും. കുടുംബത്തിലെ പ്രശ്നങ്ങൾ മാറുന്നതിനും ഐശ്വര്യം ഉണ്ടാവാനും സ്വർണപൂജ നടത്തണമെന്ന് സ്ത്രീകളോട് ഇയാൾ ആവശ്യപ്പെടും. വാക്കുകൾ കൊണ്ട് ആരെയും വീഴ്ത്താൻ ഇയാൾക്ക് മിടുക്കേറയാണ്. ഇതിൽ വിശ്വസിച്ച് പലരും താലിമാലയാണ് ഉൗരി നൽകുന്നത്. പിന്നീട് സ്വർണവുമായി  മുങ്ങുകയാണ് ഇയാളുടെ രീതി. പുറത്തൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്. തിരൂരിൽ മാത്രം ഇയാൾക്കെതിരെ 18 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE