ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക്ക് നേരെ ആക്രമണം; വീടിന്റെ ഗേറ്റ് കവർന്ന് ഗുണ്ടാ സംഘം

kundara-lady-attack
SHARE

കൊല്ലം കുണ്ടറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. പതിനഞ്ചോളം വരുന്ന മുഖമൂടി സംഘം  ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇരുമ്പു ഗേറ്റും കവർന്ന് രക്ഷപെട്ടു.

കുണ്ടറ ടെക്നോപാർക്കിനു സമീപം ഒറ്റക്കു താമസിക്കുന്ന ലൈസ എസ്തഫാ ന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. അർധരാത്രിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് ബഹളം കേട്ട് വാതിൽ തുറന്ന വ്യദ്ധകണ്ടത് വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി നിൽക്കുന്ന മുഖം മൂടി സംഘത്തെയാണ്. തുടർന്ന്  ഇവർ ബോധരഹിതയായി നിലത്ത് വീണു. ഇരുമ്പ് ഗേറ്റ് വെട്ടി പൊളിച്ചു കൊണ്ടുപോയ അക്രമികൾ വിട്ടുപകരണങ്ങളും ചെടി ചെട്ടികളും നശിപ്പിച്ചു. കുണ്ടറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE