മോഷണം പോയ 25 പവൻ സ്വർണാഭരണം തെങ്ങിൻ ചുവട്ടിൽ, ദുരൂഹത!

gold15-2
representative image
SHARE

കാഞ്ഞങ്ങാട് : മോഷണം പോയ 25 പവൻ സ്വർണാഭരണം വീട്ടുപറമ്പിലെ തെങ്ങിൻ ചുവട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് ഒഴിഞ്ഞവളപ്പ് റിസോർട്ട് റോഡിലെ ഒ.വി.രമേശന്റെ വീട്ടിൽ നിന്നു 5 ദിവസം മുന്‍പു കളവുപോയ 25 പവൻ സ്വർണാഭരണമാണ് വീട്ടുപറമ്പിലെ തെങ്ങിൻ തൈയുടെ ചുവട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു

ഇന്നലെ രാവിലെ രമേശന്റെ ഭാര്യ സീമയാണ് മോഷണം പോയ പഴ്സ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. തുറന്നു നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട സ്വർണാഭരണങ്ങളാണ് ഇതിനുള്ളിലുള്ളതെന്ന് മനസിലായത്. മോഷണം പോയ മുഴുവൻ സ്വർണാഭരണങ്ങളും പഴ്സിനകത്ത് തന്നെയുണ്ടായിരുന്നു. തലേന്നു വൈകിട്ട് തെങ്ങിനു വെള്ളം ഒഴിച്ചിരുന്നപ്പോൾ പഴ്സ് ഇവിടെ ഉണ്ടായിരുന്നില്ലെന്ന് ഇവർ പറയുന്നു. 

സ്വർണാഭരണങ്ങൾ തിരിച്ചു കിട്ടിയ വിവരം ഉടൻ തന്നെ ഹൊസ്ദുർഗ് പൊലീസിനെ അറിയിക്കുകയും ചെയ്തു. എസ്ഐ: എ.സന്തോഷ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം സ്വർണാഭരണങ്ങൾ കസ്റ്റഡിയിലെടുത്തു

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തുള്ള ചിലരോട് ഇന്നു സ്റ്റേഷനിലേക്ക് വിരലടയാള പരിശോധനയ്ക്ക് വരണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മോഷണം പോയ സ്വർണാഭരണങ്ങൾ വീട്ടു മുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്വർണം തിരികെ കിട്ടിയെങ്കിലും മോഷ്ടാവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE